Uncategorized

LEADERS LADDER

വലിയ സ്വപ്നങ്ങൾ ഓരോന്നായി നെയ്തെടുക്കുകയാണ് കുറ്റ്യാടി മേഖല എസ് കെ എസ് എസ് എഫ് കമ്മിറ്റി…സ്പീക്കേഴ്സ് ഫോറത്തിന്റെ തുടർച്ചയും റൈറ്റേഴ്സ് ഫോറത്തിന്റെ ഒരുക്കവും അതാണ് സൂചിപ്പിക്കുന്നത്..ഏറെ കാലം അടയിരുന്ന വിംഗുകൾ ചെറു കൈ കുഞ്ഞുങ്ങളുമായി സടകുടഞ്ഞെഴുന്നേൽക്കുകയാണ്..കാലത്തിന്റെ കാലൊച്ച കേൾക്കാൻ കാലം കരുതിവച്ച പ്രസ്ഥാനമാണ്… SKSSF…വെല്ലുവിളികളെ ശാസ്ത്രീയമായി അഭിമുഖീകരിക്കാനും പരിഹരിക്കാനും ഗുരുമുഖത്തു നിന്നും പഠിച്ചെടുക്കേണ്ടതുണ്ട്….നമ്മുടെ വർത്തമാനങ്ങളും വിചാരങ്ങളും എങ്ങനെയായിരിക്കണം… ഇടപെടലിന്റെ മന:ശാസ്ത്രം..ലക്ഷ്യം ലക്ഷ്യബോധം… സംഘാടകന്റെ ചിരി… സാമൂഹ്യ ബുദ്ധിയുടെ സമകാലിക ഇടം തുടങ്ങിയ വിഷയങ്ങൾ ഉൾകൊള്ളിച്ച മനോഹരമായ ഏകദിന പരിശീലനം .2018 ഏപ്രിൽ 8 ഞായർ രാവിലെ 9.30- 5.30 വരെ തളീക്കരയിൽ നടക്കുന്നു.സംഘടനയുടെ അകത്തളങ്ങളിലെ മന:ശാസ്ത്ര സാന്നിധ്യം SV മുഹമ്മദലി സാർ നമ്മോടൊപ്പം ചേരുന്നു.ശാഖയിലെ പത്തു ഭാരവാഹികൾക്ക് ഇതിൽ പങ്കെടുക്കാം… ഏതെങ്കിലും ഭാരവാഹി ലീവാകുകയാണെങ്കിൽ പകരക്കാരനെ നിശ്ചയിക്കാവുന്നതാണ്…ഓൺലൈൻ മുഖേനയാണ് അപേക്ഷ സ്വീകരിക്കുന്നത്…താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് പൂർണമായും പൂരിപ്പിക്കുക

Register

പ്രസിഡന്റ്/സെക്രട്ടറി
കുറ്റ്യാടി മേഖല

  •  
  •  
  •  
  •  
  •  

2 thoughts on “LEADERS LADDER”

  1. skssf kuttiady is something diffrent from others….they making Historical Memmories… masha allah… Allah with us always….

Leave a Reply

Your email address will not be published. Required fields are marked *