Uncategorized

ലോക പരിസ്ഥിതി ദിനം.ഔഷധ യൂണിറ്റ് പദ്ധതിയുമായി കുറ്റ്യാടി മേഖല എസ്.കെ എസ് എസ് എഫ്

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുറ്റ്യാടി മേഖലയിലെ പള്ളികൾ കേന്ദ്രീകരിച്ച് ഔഷധ യൂണിറ്റ് പദ്ധതിക്ക് തുടക്കമായി. ഔഷധ ചെടികളെ അടുത്തറിയാനും അതിനെ പരിപാലിക്കാനും പുതുതലമുറയെ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഏകദേശം 2 മാസം മുമ്പ് ഔഷധ സ്നേഹിയും പരിസ്ഥിതി പ്രവർത്തകനുമായ ദേവർ കോവിൽ സ്വദേശി ടി.പി പോക്കർ ഹാജിയുടെ പരിചരണത്തിൽ വെള്ള ശങ്കുപുഷ്പം, ദർദ പുല്ല്, രക്ത ചന്ദനം, ഓരില,സുമുഖി, ലക്ഷമിത്തരു, പാല് മുതുക്ക് തുടങ്ങി നൂറോളം വൈവിധ്യമാർന്ന തൈകളാണ് വിതരണത്തിനായി ഒരുക്കിയത്. പേര് പറയാത്ത പ്രവാസിയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടക്കുന്നത്. ഈ ഔഷധ യൂണിറ്റുകൾ പള്ളികൾ കേന്ദ്രീകരിച്ച് വിപുലപ്പെടുന്നതോടൊപ്പം മേഖല കമ്മിറ്റിയുടെ കൃത്യമായ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. അന്യം നിന്നുപോകുന്ന ഔഷധ ചെടികൾ സംരക്ഷിക്കാനും പള്ളികളിലെ ഒഴിഞ്ഞ സ്ഥലങ്ങൾ ഉപയോഗപ്പെടുത്താനും കഴിയുന്നു. അഞ്ചു നേരം പള്ളിയിൽ വരുന്ന വിശ്വാസികൾക്ക് ഇത് പരിചരിക്കാനും ഇതിന്റെ പുണ്യം സമ്പാദിക്കാനും കഴിയുന്നു.രണ്ടാം ഘട്ടത്തിൽ ഔഷധ സസ്യങ്ങളെ കുറിച്ചുള്ള ബോധവത്കരണവും വൃക്ഷ തൈ വിതരണവും നടക്കും .പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീനി പാലേരി ആദ്യ ഔഷധ തൈ കൊടക്കൽ മഹല്ല് സെക്രട്ടറി സി.കെ അന്ത്രുവിന് നൽകി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സന്ദേശത്തിൽ ഔഷധത്തെ കുറിച്ചും സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ക്ലാസ്സെടുത്തു. കൊടക്കൽ ദാറു റഹ്മ അങ്കണത്തിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡൻറ് വി.കെ റിയാസ് മാസ്റ്റർ അധ്യക്ഷനായി മഹല്ല് ഖത്തീബ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സി.കെ പോക്കർ, ഇ.അബ്ദുൽ അസീസ് മാസ്റ്റർ, ഒ.വി ഹമീദ്, പി.കെ ഹമീദ്, ടി.പി പോക്കർ ഹാജി മുഹമ്മദലി ദാരിമി, ഷൈജൽ അഹ്മദ്, കെ.പി.ഷൗക്കത്തലി മാസ്റ്റർ, ആദിൽ എം.കെ, റഷീദ് റഹ്മാനി, മുഹമ്മദ് സാലിം, തൊടുവളപ്പ്, അഹ്മദ് ഫസൽ, വി യാസിർ വേളം, അജ്മൽ അശ്അരി, എന്നിവർ സംബന്ധിച്ചു. കെ.പി. ഷൗക്കത്തലി ദേവർ കോവിൽ സ്വാഗതവും യൂസുഫ് പെരുവയൽ നന്ദിയും പറഞ്ഞു.

  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *