ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വട്ടോളി മഹല്ല് പരിധിയിലുള്ള വീടുകൾ കേന്ദ്രീകരിച്ച് ഒരു വീട്ടിൽ ഒരു വൃക്ഷത്തൈ നടൽ പദ്ധതിക്ക് തുടക്കമായി. പ്രകൃതിയെ അടുത്തറിയാനും അതിനെ പരിപാലിക്കാനും പുതുതലമുറയെ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഏകദേശം ഇരുന്നൂറോളം തൈകളാണ് വിതരണത്തിനായി ഒരുക്കിയത്. . ഈ തൈകൾ വീടുകൾ കേന്ദ്രീകരിച്ച് വിപുലപ്പെടുന്നതോടൊപ്പം ശാഖ കമ്മിറ്റിയുടെ കൃത്യമായ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. അന്യം നിന്നുപോകുന്ന ഈ ചെടികൾ സംരക്ഷിക്കാനും വീടുകളിലെ ഒഴിഞ്ഞ സ്ഥലങ്ങൾ ഉപയോഗപ്പെടുത്താനും കഴിയുന്നു. .കുറ്റ്യാടി മേഖല എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് വി.കെ റിയാസ് മാസ്റ്റർ നാട്ടിലെ പരിസ്ഥിതി പ്രവർത്തകൻ കുഞ്ഞിരാമന് ആദ്യ വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയതു.വട്ടോളി മിസ്ബാഹുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ നടന്ന പരിപാടിയിൽ കുറ്റ്യാടി മണ്ഡലം എസ്.വൈ.എസ് വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് റഹ്മാനി അധ്യക്ഷനായി ., മഹല്ല് പ്രസിഡന്റ് കുഞ്ഞബ്ദുള്ള ഹാജി,കെ.കെ അബ്ദുറഹിമാൻ ഹാജി,ഫൈസൽ മാസ്റ്റർ ,അലി ഫൈസി എന്നിവർ സംബന്ധിച്ചു.ശാഖ പ്രസിഡന്റ് അൻഫാസ് കെ.കെ.സ്വാഗതവും, റമീസ് എൻ.കെ വട്ടോളി നന്ദിയും പറഞ്ഞു.
