TREND

കരിയർ വി ൻഡോ ശ്രദ്ധേയമായി

career window

കുറ്റ്യാടി – കുറ്റ്യാടി മേഖല എസ്.കെ എസ് എസ് ,എഫ് ട്രന്റ് സംഘടിപ്പിച്ച കരിയർ വിൻഡോ ശ്രദ്ധേയമായി. മൊകേരി കോളേജ് അസിസ്റ്റന്റ് പ്രൊഫസറും, ട്രന്റ സ്റ്റേറ്റ്‌ റിസോർസ് പേർ സനുമായ അബ്ദുൽ ഖയ്യൂം കടമ്പോട് ഉദ്ഘാടനം ചെയ്തു.വി.യാസിർ വേളം( ട്രന്റ് മേഖല സിക്രട്ടറി) അദ്ധ്യക്ഷനായിരുന്നു. സ്ഥിരം മോട്ടിവേഷൻ ക്ലാസ് എന്ന രീതി മാറ്റി വടയം സൗത്ത് എൽ.പി സ്കൂൾ ഗ്രൗണ്ടിലും ഹാളിലുമായിരുന്നു പ്രോ ഗ്രാം.ഗ്രൗണ്ടിൽ സ്ഥാപിച്ച കുടകളിലെ ഇരുത്തവും, സംസാരവും രക്ഷിതാക്കൾക്കും കുട്ടികൾക്കും പുത്തനുണർവായി, കരിയർ വിദഗ്ദ്ധൻമാരുടെ കീഴിൽ കുട്ടികൾ അവരുടെ താത്പര്യത്തിനനുസരിച്ച് കോഴ്സ് ,കോളജ് കളുടെ തിരഞ്ഞെടുപ്പും, കുട്ടികളുടെ ചർച്ചയും കൗതുക കാഴ്ചയായി, അതോടൊപ്പം തന്നെ പ്രത്യേകം ഒരുക്കിയ ഡിജിറ്റൽ ഓഡിറ്റോറിയത്തിൽ അതേ സമയം തന്നെ, വീഡിയോ പ്രദർശനവും, വിവിധ സെഷനുകളിലായി കരിയർ പ്ലാനിങ്ങ്.കെ.കെ മുനീർ മാസ്റ്റർ, മുഹമ്മദ് എൻ .എം, മൈൻറ് ട്രൂണിങ്ങ് ,വി.കെ റിയാസ് മാസ്റ്റർ, ഗോൾ സെറ്റിംഗ് ,വി,യാസിർ വേളം, അഭിരുചി നിർണ്ണയം ജാഫർ മണിമല, പി.എസ്.സി ഓറിയന്റഷൻ ,ഷൈജൽ അഹമ്മദ് സകൂൾ മാനേജർ കുഞ്ഞിക്കേളു നമ്പ്യാർ, ഷൗക്കത്തലി മാസ്റ്റർ ദേവർ കോവിൽ,ഹിഷാം, ഫൈസൽ, ഷഫീഖ് കെ.സ്, ഹിദായത്ത്, മുഹമ്മദ് മാസ്റ്റർ എൻ.എം, ത്വൽഹത്ത് ദാരിമി, സാലിം എന്നിവർ സംസാരിച്ചു.രാവിലെ 10 മണിക്ക് തുടങ്ങിയ പ്രോഗ്രാം വൈകുന്നേരം 4 മണി വരെ നടന്ന പരിപാടിയിൽ ക്ഷിതാക്കളുടെയും കുട്ടികളുടെയും നിറഞ്ഞ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.

  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *