Uncategorized

എസ്.കെ.എസ്.എസ്.എഫ് കുറ്റ്യാടി മേഖല ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഇഫ്താര്‍ ഭക്ഷണ വിതരണം സമാപിച്ചു.

കുറ്റ്യാടി മേഖല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി കുറ്റ്യാടിയിലേയും തൊട്ടില്‍പ്പാലത്തേയും ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് നടത്തുന്ന നോമ്പുതുറ അത്താഴം പെരുന്നാള്‍ ഭക്ഷണ വിതരണം സമാപിച്ചു.ആറുവര്‍ഷമായി റംസാന്‍ മാസത്തില്‍ നടന്നുവരുന്ന ഭക്ഷണ വിതരണം ഹോസ്പിറ്റലില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ ആശ്വാസമായെന്ന് ഹോസ്പിറ്റല്‍ അധിക്യതര്‍ അറിയിച്ചു.കുറ്റ്യാടിയിലെ ഗവ.ഹോസ്പിറ്റല്‍,കെ.എം.സി,അമാന,സ്‌നേഹ സ്പര്‍ശം ഡയാലിസിസ് സെന്റര്‍,തൊട്ടില്‍പ്പാലത്തെ ഇഖ്‌റഅ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പ്രപര്‍ത്തകര്‍ ഇഫ്താര്‍ ഭക്ഷണം എത്തിച്ചത്.സ്‌നേഹ സ്പര്‍ശം ഡയാലിസിസ് സെന്ററില്‍ കനത്ത മഴയില്‍ മരം പൊട്ടിവീണ് മേര്‍ക്കുര തകര്‍ന്നപ്പോള്‍ രക്ഷാാപ്രവര്‍ത്തനത്തിനായി തടിച്ചുകൂടിയവര്‍ക്ക് ഇഫ്താര്‍ ഭക്ഷണം എത്തിക്കാന്‍ കഴിഞ്ഞത് സംഘാടകര്‍ക്കേറെ അഭിമാനമായി.മേഖലയിലെ മുപ്പതോളം യൂണിറ്റുകളില്‍ നിന്നായി തിരഞ്ഞെടുത്ത നാനൂറോളം പരിശീലനം നേടിയ വിഖായ വളണ്ടിയര്‍മാരുടെ സേവനമാണ് ഈ പദ്ധതിക്കു പിന്നിലെ ഊര്‍ജം.സമാപനത്തില്‍ കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ബാലക്യഷ്ണന്‍ പെരുന്നാള്‍ ഭക്ഷണ കിറ്റ് കുറ്റ്യാടി ഗവ.ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.പരിശുദ്ധ വ്യതത്തിന്റെ നാളിലും പെരുന്നാള്‍ ദിനത്തിലും എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ ചെയ്യുന്ന സേവനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു.ഒപ്പം മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വിഖായ വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു.ടി.വി.സി.അബ്ദുല്‍ സമദ് ഫൈസി പ്രാര്‍ഥന നിര്‍വഹിച്ചു. സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍ ഇ.അബ്ദുല്‍ അസീസ് മാസ്റ്റര്‍ അധ്യക്ഷനായി.ഷൈജല്‍ അഹ്മദ്,ആദില്‍ എം.കെ,ഡോ.സമീര്‍ അഹ്മദ്,മുഹമ്മദ് സാലിം തൊടുവളപ്പ്,മുജീബ് യമാനി,അജ്മല്‍ അശ്അരി,ടി.പി റഫീഖ്,കെ.പി.ഷൗക്കത്തലി മാസ്റ്റര്‍,മുനീര്‍.ട.പി,ഹാരിസ് എസ്റ്റേറ്റ്,ഇ.എ.റഹ്മാന്‍,അന്‍വര്‍ അടുക്കത്ത് എന്നിവര്‍ സംബന്ധിച്ചു.വി.കെ റിയാസ് മാസ്റ്റര്‍ സ്വാഗതവും ഷൗക്കത്തലി ദേവര്‍കോവില്‍ നന്ദിയും പറഞ്ഞു.

  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *