TREND

ഉദ്യോഗാർത്ഥികളുടെ സംഗമം  പുത്തനുണർവ് സൃഷ്ടിച്ചു

കുറ്റ്യാടി: കുറ്റ്യാടി മേഖല എസ്.കെ.എസ് എസ്.എഫ് ന്റെ വിദ്യാഭ്യാസ വിങ്ങായ ട്രന്റിന്റെ കീഴിൽ റിയിൽവേ  റിക്രൂട്ട്മെന്റ്, പി.എസ്.സി ഓറിയന്റേഷൻ ക്ലാസ് കുറ്റ്യാടി സുന്നീ മഹലിൽ വെച്ച് നടന്നു. മേഖല പ്രസിഡന്റ് വി.കെ റിയാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മൊകേരി കൊളേജ് അസിസ്റ്റൻറ് പ്രൊഫസർ ഖയ്യും മാസ്റ്റർ ഉദ്യോഗാർത്ഥികളുമായി സംവദിച്ചു.. റയിൽവേ ഓറിയന്റേഷൻ ക്ലാസ് വി. യാസിർ .വേളം(ട്രൻറ് കുറ്റ്യാടി മേഖല സിക്രട്ടറി ) നേതൃത്വം നൽകി.പി.എസ്.സി യിൽ വിവിധ ലിസ്റ്റു കളിൽ അംഗങ്ങളായ ഷൈജൽ അഹമ്മദ് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓർഗനൈസിങ്ങ് സിക്രട്ടറി(LDC,), സുഹൈൽ തളീക്കര(കണ്ണുർ ജയിൽ വാർഡൻ), മുഹമ്മദ് തീക്കുനി (പോലീസ്, ബീറ്റ് ഫോറസ്റ്റ് ) ഇവരുടെ വിദ്യാർത്ഥി കളുമായുള്ള ഇടപെടൽ ഉദ്യോഗാർത്ഥികൾക്ക് ആവേശം നൽകി .ഷൗക്കത്ത് മാസ്റ്റർ, സലീം കായക്കോടി, സാലിം തൊടുവളപ്പ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *